ഒഡീഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി; ആളപായമില്ലെന്ന് റിപ്പോർട്ട്

ഒഡീഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി; ആളപായമില്ലെന്ന് റിപ്പോർട്ട്

ബർഗഡ്: ബാലസോർ ട്രെയിൻ ദുരന്തം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ഒഡീഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റിയതായി റിപ്പോർട്ട്. ബർഗഡ് ജില്ലയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചുണ്ണാമ്പുകല്ല് കയറ്റിക്കൊണ്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ വാഗണുകളാണ് അപകടത്തിൽപ്പെട്ടത്. ആളപായമൊന്നും ഉണ്ടായിട്ടില്ല. പോലീസ് ഇതിനകം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടകാരണം വ്യക്തമല്ല.‌

അതേ സമയം ഷാലിമാർ ചെന്നൈ കോറോമാണ്ടൽ എക്സ്പ്രസ്, ബെംഗളൂരു ഹൗറ സൂപ്പർഫാസ്റ്റ്, ഒരു ഗുഡ്സ് ട്രെയിൻ എന്നിവ വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് ഒഡീഷയിലെ ബാലസോറിൽ അപകടത്തിൽപ്പെടുന്നത്. ബഹനാഗ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഒരു ഗുഡ്സ് ട്രെയിന് പാളം തെറ്റിയതിന് പിന്നാലെ 12864 ബംഗളൂരു ഹൗറ എക്സ്പ്രസിന്റെ നിരവധി കോച്ചുകൾ ബാലേശ്വരിനടുത്ത് വെച്ച് പാളം തെറ്റി തൊട്ടടുത്ത ട്രാക്കിൽ വീണു.ഈ കോച്ചുകളിലേക്ക് 12841 ഷാലിമാർ ചെന്നൈ സെൻട്രൽ കോറമാണ്ടൽ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടം.

ഇന്ത്യയിലെ ഏറ്റവും മോശം ട്രെയിൻ അപകടങ്ങളിൽ ഒന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പരിക്കേറ്റ 260 ഓളം പേർ നിലവിൽ ഒഡീഷയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൂടാതെ, ഇതുവരെ 900 ഓളം പേരെ ഡിസ്ചാർജ് ചെയ്തതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.