'മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധം; ആവശ്യമില്ലെന്ന് അമിത് ഷാ

 'മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധം; ആവശ്യമില്ലെന്ന് അമിത് ഷാ

മുംബൈ: മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപിയുടെ നിലപാടും ഇതാണ്. മഹാരാഷ്ട്രയിലെ നന്ദേഡില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം പാടില്ല. മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് മുസ്ലീം സംവരണം വേണോ വേണ്ടയോ എന്ന് ഉദ്ധവ് താക്കറെ പറയണം. വീര്‍ സവര്‍ക്കറെ ടെക്സ്റ്റ് ബുക്കുകളില്‍ നിന്ന് ഒഴിവാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെ ഈ നിലപാടിനോടു യോജിക്കുന്നുണ്ടോ എന്നും അമിത് ഷാ ചോദിച്ചു.

ഉദ്ധവ് താക്കറയോട് ചില കാര്യങ്ങള്‍ ചോദിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ അമിത് ഷാ നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കൂ എന്ന് വെല്ലുവിളിച്ചു.

മുത്തലാഖ് നിര്‍ത്തലാക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചു. താങ്കള്‍ അതിനോട് യോജിക്കുന്നുണ്ടോ ഇല്ലയോ? അയോധ്യയില്‍ രാമക്ഷേത്രം പണിയുകയാണ്. അതിനോട് യോജിക്കുന്നുണ്ടോ? രാമ ജന്മ ഭൂമിയില്‍ ക്ഷേത്രം പണിയണോ വേണ്ടയോ?

പല ബിജെപി സര്‍ക്കാരുകളും ഒരു കോമണ്‍ സിവില്‍ കോഡ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പൊതു സിവില്‍ കോഡിനെ താങ്കള്‍ പിന്തുണയ്ക്കുന്നുണ്ടോ? ഇക്കാര്യത്തിലൊക്കെ ഉദ്ധവ് താക്കറേ നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

നരേന്ദ്ര മോഡി സര്‍ക്കാര്‍ ഒന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായാണ് മഹാരാഷ്ട്രയില്‍ ബിജെപി പൊതുയോഗം സംഘടിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.