പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് നിയമോപദേശം

പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് നിയമോപദേശം

കൊച്ചി: പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് നിയമോപദേശം ലഭിച്ചു. ഹൈക്കോടതി ഉത്തരവോടെ സ്റ്റേയ്ക്ക് നിലനില്‍പ്പില്ലാതായതിനാലാണ് നിയമോപദേശം സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നല്‍കിയത്.

2022 ഓഗസ്റ്റ് 17ന് ഡോ.പ്രിയാ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചിരുന്നു. കണ്ണൂര്‍ വിസി, ഇന്റര്‍വ്യൂ ബോര്‍ഡിലെയും സിന്‍ഡിക്കറ്റിലെയും അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയയ്ക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഗവര്‍ണര്‍ റദ്ദാക്കാത്തതിനെ തുടര്‍ന്നാണ് സര്‍വകലാശാല നിയമോപദേശം തേടിയത്.

ഇതോടെ, തുടര്‍ നിയമന നടപടിയുമായി സര്‍വ്വകലാശാലയ്ക്ക് മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം ലഭിച്ചത്. എന്നാല്‍, നിയമവിരുദ്ധമായ നടപടി ഉണ്ടെങ്കില്‍ ചാന്‍സലര്‍ക്ക് ഇടപെടാന്‍ സാധിക്കും.

പക്ഷേ, ഇക്കാര്യത്തില്‍ നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമനം നടത്തുന്ന കാര്യം ചാന്‍സലറെ അറിയിച്ച് നടപടികള്‍ തുടങ്ങാമെന്ന് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വ്യക്തമാക്കി.

മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസറായ ഇവരുടെ നിയമനക്കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്അനുകൂലമായി ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റുകളുടെയും പ്രബന്ധങ്ങളുടെയും പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. അതിനാല്‍, നിയമന ഉത്തരവ് നല്‍കേണ്ട നടപടിക്രമം മാത്രമാണ് ഇനി ശേഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.