മലപ്പുറം: കോട്ടക്കല്‍ ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ എം.ടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുലിന് എം.ടി ഒരു പേന സമ്മാനിക്കുകയും ചെയ്തു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു.
എംടിയുടെ പുസ്തകങ്ങളേക്കുറിച്ചും സിനിമകളേക്കുറിച്ചും സംസാരിച്ച രാഹുല്‍, എംടിയുടെ ചലച്ചിത്രമായ നിര്‍മാല്യത്തെയും വിഖ്യാത നോവല്‍ രണ്ടാമൂഴത്തെക്കുറിച്ചും പരാമര്‍ശിച്ചു. ആരോഗ്യവും പൊതുവിഷയവുമെല്ലാം ഇരുവരുടേയും ചര്‍ച്ചയില്‍ കടന്നുവന്നു. എംടി സമ്മാനിച്ച പേന നിധി പോലെ സൂക്ഷിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ഗാത്മകതയുടെയും അറിവിന്റെയും പ്രതീകമാണ് എംടിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാ വര്‍ഷവും കര്‍ക്കകടകമാസം പതിവുള്ള ചികിത്സയ്ക്കായാണ് എം.ടി കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെത്തിയത്. പതിനാലു ദിവസമാണ് ചികിത്സ. രാഹുല്‍ ഗാന്ധിയും ചികിത്സയ്ക്കായാണ് കോട്ടക്കലില്‍ എത്തിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.