സ്പീക്കറുടെ ഒഴിഞ്ഞുമാറ്റം: രാഹുല്‍ ഗാന്ധി ലോക്‌സഭയിലെത്തുന്നത് വൈകിപ്പിക്കാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ്

സ്പീക്കറുടെ ഒഴിഞ്ഞുമാറ്റം: രാഹുല്‍ ഗാന്ധി ലോക്‌സഭയിലെത്തുന്നത് വൈകിപ്പിക്കാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനസ്ഥാപിക്കുന്ന നടപടി വൈകിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ലോക്‌സഭാ സ്പീക്കര്‍ നടപടികളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും ഇന്ന് കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോള്‍ സെക്രട്ടറി ജനറലിനെ കാണാന്‍ ആവശ്യപ്പെട്ടുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സ്പീക്കറുടെ നിര്‍ദേശ പ്രകാരം സെക്രട്ടറി ജനറലിനെ വിളിച്ചപ്പോള്‍ ഓഫീസ് അവധിയാണെന്ന മറുപടിയാണ് കിട്ടിയത്. കത്ത് സ്പീക്കര്‍ക്ക് നല്‍കാനും സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. കത്തയച്ചെങ്കിലും സീല്‍ ചെയ്യാതെ ഒപ്പിടുക മാത്രമാണ് ഉണ്ടായതെന്നും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. രാഹുല്‍ പാര്‍ലമെന്റിലെത്തുന്നത് വൈകിപ്പിക്കാന്‍ ശ്രമം നടക്കുന്നതായാണ് കോണ്‍ഗ്രസ് ആരോപണം.

ഇന്നലെയാണ് അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവിട്ടത്. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിക്ക് എംപിയായി തുടരാനും വഴിയൊരുങ്ങി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസിന് കിട്ടിയ രാഷ്ട്രീയ ഊര്‍ജമായാണ് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീം കോടതി വിധി വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.