അറിയപ്പെടാതിരുന്ന എട്ട് വൈറസുകളെ കണ്ടെത്തി ചൈനീസ് ഗവേഷകര്‍

അറിയപ്പെടാതിരുന്ന എട്ട് വൈറസുകളെ കണ്ടെത്തി ചൈനീസ് ഗവേഷകര്‍

ബെയ്ജിങ്: അറിയപ്പെടാതിരുന്ന എട്ട് വൈറസുകളെ കണ്ടെത്തിയതായി ചൈനീസ് ഗവേഷകര്‍. മഞ്ഞപ്പനി, ഡെങ്കി എന്നിവയ്ക്കു കാരണമാകുന്ന ഫ്‌ളാവി വൈറസുകളുടെ കുടുംബത്തില്‍ പെടുന്ന പെസ്റ്റി, കടുത്ത പനിക്കു കാരണമാകുന്ന ആസ്‌ട്രോ, പാര്‍വോ, ഗുഹ്യരോഗങ്ങള്‍ വരുത്തുന്ന പാപ്പിലോമ എന്നീ വിഭാഗത്തില്‍പ്പെടുന്നവയാണ് വൈറസുകള്‍.

ചൈനീസ് ജേണലായ വൈറോളജിക്ക സിനിക്കയിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. കോവിഡിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് വിവാദത്തിലായ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ കേന്ദ്ര ഡയറക്ടറായ ഡോ. ഷി ഴെങ്‌ലിയാണ് ജേണലിന്റെ എഡിറ്റര്‍.

കണ്ടെത്തിയതില്‍ ഒരെണ്ണം കോവിഡിന് കാരണമായ കൊറോണ വൈറസ് കുടുംബത്തിലേതാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. കോവ്എച്ച്എംയു-1 എന്നാണ് ഇതിന്റെ പേര്. ചൈനയുടെ തെക്കന്‍ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെയ്‌നാന്‍ ദ്വീപിലാണ് ഇവയെ കണ്ടെത്തിയത്. മനുഷ്യരിലേക്ക് വ്യാപിക്കാന്‍ ശേഷി നേടിയാല്‍ ശക്തമായ മഹാമാരികള്‍ക്ക് കാരണമാകുന്നവയാണ് ഇവയെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

2017-2021 കാലയളവില്‍ ഹെയ്‌നാന്‍ ദ്വീപിലെ മൂഷിക വര്‍ഗത്തില്‍ നിന്നെടുത്ത 682 സാംപിളുകളില്‍ നിന്നാണ് വൈറസുകളെ കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.