ഇന്ത്യയുടെ കുതിപ്പുകള്‍ അമേരിക്കയിലും; നിരത്തുകള്‍ കീഴടക്കാന്‍ വാള്‍മാര്‍ട്ട് സൈക്കിളുകള്‍

ഇന്ത്യയുടെ കുതിപ്പുകള്‍ അമേരിക്കയിലും; നിരത്തുകള്‍ കീഴടക്കാന്‍ വാള്‍മാര്‍ട്ട് സൈക്കിളുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വാശ്രയ കുതിപ്പുകള്‍ രാജ്യത്ത് മാത്രമല്ല അങ്ങ് അമേരിക്കയിലും എത്തിയിരിക്കുകയാണ്. മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി തദേശീയമായി നിര്‍മ്മിച്ച സൈക്കിളുകള്‍ അമേരിക്കയിലും ലഭ്യമായി തുടങ്ങി. ഇതിന്റെ സന്തോഷവും അഭിമാനവും പങ്കുവെച്ചിരിക്കുകയാണ് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു.

ലോകത്ത് ഏറ്റവുമധികം ലാഭം കൊയ്യുന്ന കമ്പനിയായ വാള്‍മാര്‍ട്ട് ആണ് വിപണി കീഴടക്കനായി ഇന്ത്യന്‍ നിര്‍മ്മിത സൈക്കിളുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. സന്ധു ഇതിന്റെ ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് യു.എസ് വിപണിയിലെ തിരഞ്ഞെടുത്ത സ്റ്റോറുകളില്‍ ഇന്ത്യന്‍ നിര്‍മിത സൈക്കിളുകള്‍ വില്‍പനയ്ക്ക് എത്തിക്കുമെന്ന് വാള്‍മാര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. 2027-ഓടെ കയറ്റുമതി 10 ബില്യണ്‍ ഡോളറാക്കുകയാണ് വാള്‍ട്ട്മാര്‍ട്ടിന്റെ ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യന്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ ഇക്കോടെകും വാള്‍മാര്‍ട്ടിന് വേണ്ടി കോണ്‍കോര്‍ഡ് ബ്രാന്‍ഡും സംയുക്തമായാണ് 'ക്രൂയിസര്‍-സ്‌റ്റൈല്‍' സൈക്കിള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അനുയോജ്യമായ തരത്തിലുള്ള വലുപ്പത്തില്‍ ഇത് ലഭ്യമാകും.



വാള്‍മാര്‍ട്ട് യുഎസ് സ്റ്റോറുകളില്‍ വില്‍ക്കുന്ന ക്രൂയിസറുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന അസംസ്‌കൃത വസ്തുക്കളില്‍ 90 ശതമാനം ഇന്ത്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കയില്‍ പ്രിയമേറുന്നുവെന്നും കമ്പനി പറഞ്ഞു.

2019-ലാണ് മേക്ക് ഇന്‍ ഇന്ത്യയെ പിന്തുണച്ച് വൃദ്ധി സംരംഭം (ഫണ്ട് അന്വേഷകരായ ഹോം ബിസിനസുകളെ ഫണ്ട് ദാതാക്കളുമായി ബന്ധിപ്പിക്കുന്ന പദ്ധതി) വാള്‍ട്ട്മാര്‍ട്ട് ആരംഭിച്ചത്. ഏകദേശം അരലക്ഷത്തോളം ചെറുകിട സംരംഭങ്ങളെയും വ്യവസായങ്ങളെയുമാണ് കമ്പനി പിന്തുണച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.