രണ്ട് ആഴ്ചക്കിടെ 14 വൈദികർ അറസ്റ്റിലാകപ്പെട്ട നിക്ക്വരാ​ഗയിൽ ദൈവവിളിയുടെ സമൃദ്ധി; ഒമ്പത് ഡീക്കന്മാർ നവ വൈദികരായി

രണ്ട് ആഴ്ചക്കിടെ 14 വൈദികർ അറസ്റ്റിലാകപ്പെട്ട നിക്ക്വരാ​ഗയിൽ ദൈവവിളിയുടെ സമൃദ്ധി; ഒമ്പത് ഡീക്കന്മാർ നവ വൈദികരായി

മനാഗ്വ: നിക്ക്വരാ​ഗൻ ഭരണകൂടം ക്രൈസ്തവർക്കുനേരെ നിരന്തരം പീഡനം അഴിച്ചുവിടുന്നതിനിടെയിലും ക്രിസ്തുവിന്റെ വിളി സ്വീകരിച്ച് വൈദികരായി ഒമ്പത് ഡീക്കന്മാർ. മനാഗ്വ കത്തീഡ്രലിൽ കർദിനാൾ ലിയോപോൾഡോ ജോസ് ബ്രെനെസ് സോളോർസാനോയുടെ മുഖ്യകാർമികത്വത്തിൽ ദനഹ തിരുനാളിലാണ് ഒമ്പത് ഡീക്കന്മാർ വൈദികരായി അഭിഷിക്തരായത്.

ചടങ്ങിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. പൗരോഹിത്യം ഒരു ശക്തിയല്ല മറിച്ച് ഒരു ദൗത്യവും സേവനവുമാണെന്ന് കർദിനാൾ പ്രസം​ഗത്തിനിടെ പറഞ്ഞു. പുരോഹിതന്മാർ ജീവനുള്ള കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും വിളിക്കപ്പെടുന്ന ദാസന്മാരും സാക്ഷികളും ആണെന്ന് കർദിനാൾ ഊന്നിപ്പറഞ്ഞു.

നിക്കരാഗ്വേയിലെ ഏകാധിപതി ഡാനിയൽ ഒർട്ടേഗ

നിക്കരാഗ്വയിലെ സഭയ്ക്ക് പ്രയാസകരമായ സമയത്താണ് പുതിയ വൈദികരെ ലഭിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ സിയുനയിലെ ബിഷപ്പായ ഇസിഡോറോ ഡെൽ കാർമെൻ മോറ ഒർട്ടേ​​ഗയും, 14 വൈദികരും രണ്ട് സെമിനാരിക്കാരും അറസ്റ്റിലായിട്ടുണ്ട്. മതിയായ വിചാരണ കൂടാതെ 26 വർഷം തടവിന് ശിക്ഷിക്കപ്പെട്ട മതഗൽപ്പ ബിഷപ്പും എസ്തലി രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ ബിഷപ്പ് റൊളാൻഡോ ജോസ് അൽവാരസ് ലാഗോസിന് വേണ്ടി പ്രാർത്ഥിച്ച ശേഷമാണ് ബിഷപ്പ് മോറയെ തട്ടിക്കൊണ്ടുപോയത്.

16 ദിവസത്തേക്ക് നിർബന്ധിത തടവിന് ഇരയാക്കിയ ബിഷപ്പ് മോറ എവിടെയാണെന്ന് അടിയന്തിരമായി റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ നിക്കരാഗ്വ സർക്കാരിനോട് അഭ്യർഥിക്കുന്നു. ഈ വിവരങ്ങൾ മറച്ചുവയ്ക്കുന്നതും കുടുംബത്തിൽനിന്നും നിയമ പ്രതിനിധികളിൽ നിന്നും ബിഷപ്പിനെ ഒറ്റപ്പെടുത്തുന്നതും അദേഹത്തിന്റെ ജീവിതത്തെയും സമഗ്രതയെയും അപകടത്തിലാക്കുന്നെന്ന് യു.എൻ ഓഫീസ് വ്യക്തമാക്കി.

26 വർഷം തടവിന് ശിക്ഷിക്കപ്പെട്ട മതഗൽപ്പ ബിഷപ്പ് റൊളാൻഡോ ജോസ് അൽവാരസ്

നിക്കരാഗ്വയിൽ ഒർട്ടേഗ ഭരണകൂടം കത്തോലിക്കാ സഭയ്‌ക്കെതിരായ പീഡനം തുടരുന്ന സാഹചര്യത്തിൽ ആ രാജ്യത്തിനുവേണ്ടി പ്രത്യേകം പ്രാർഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടിരുന്നു. 2023 ൽ മാത്രം നിക്കരാഗ്വയിൽ അകാരണമായി അറസ്റ്റ് ചെയ്തത് രണ്ടു ബിഷപ്പുമാരെയും 15 -ഓളം വൈദികരെയുമാണ്.

ബിഷപ്പുമാരുടെയും വൈദികരുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെട്ട നിക്കരാഗ്വയിൽ എന്താണ് സംഭവിക്കുന്നത് എന്നുള്ളത് ഞാൻ ആഴമായ ആശങ്കയോടെയാണ് കാണുന്നത്. അവരോടും അവരുടെ കുടുംബങ്ങളോടും രാജ്യത്തെ മുഴുവൻ സഭയോടും പ്രാർഥനയിൽ എന്റെ സാമീപ്യം ഞാൻ പ്രകടിപ്പിക്കുന്നെന്നും പാപ്പാ വെളിപ്പെടുത്തി.

ഇവിടെ സന്നിഹിതരായിരിക്കുന്ന നിങ്ങളെയും എല്ലാ ദൈവജനങ്ങളെയും, ഈ രാജ്യത്തിനുവേണ്ടി പ്രാർഥിക്കാൻ ഞാൻ ക്ഷണിക്കുന്നു. അതേസമയം പ്രതിസന്ധികളെ തരണംചെയ്യുന്നതിനായി സംഭാഷണത്തിന്റെ പാത എപ്പോഴും തേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിക്കരാഗ്വയ്ക്കുവേണ്ടി നമുക്ക് പ്രാർഥിക്കാമെന്നും പാപ്പ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.