ന്യൂയോര്‍ക്ക്: 2026 ല്‍ നടക്കുന്ന ഫൊക്കാനാ സംഘടനാ തിരഞ്ഞുടുപ്പില്‍ അമേരിക്കന്‍ മലയാളി സംഘടനകളില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ട്രഷര്‍ സ്ഥാനാര്‍ത്ഥിയായി ആന്റോ വര്‍ക്കി. നവംബര്‍ നാലിന് ചേര്‍ന്ന യോഗത്തിലാണ് തിരുമാനം.
ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ് കൂടിയായ ആന്റോ വര്‍ക്കിയുടെ നേത്യത്വത്തിലാണ് ഏറ്റവും ആദ്യം റീജണലിന്റെ ഉല്‍ഘാടനം നടത്തിയത്. അതുപോലെ ഏറ്റവും ആദ്യം റീജണല്‍ കണ്‍വെന്‍ഷന്‍ നടത്തുകയും ചെയ്തു. മാത്രമല്ല അത് ഈ റീജിയന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ ആക്കാനും അദേഹത്തിന് കഴിഞ്ഞു. ഇതുവരെ നടത്തിയതില്‍ വെച്ച് ഏറ്റവും വലിയ റീജിണല്‍ കണ്‍വെന്‍ഷനായിരുന്നു അദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടത്.
വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ കോര്‍ഡിനേറ്ററുമാണ് ആന്റോ വര്‍ക്കി. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ മികച്ച പ്രവര്‍ത്തനം സംഘടനയ്ക്ക് വേണ്ടി ചെയ്യുകയും അസോസിയേഷന്റെ പ്രവര്‍ത്തനത്തെ മികച്ച തലത്തില്‍ എത്തിക്കാനും അദേഹത്തിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു.
അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ആന്റോ വര്‍ക്കി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും സജീവ പ്രവര്‍ത്തകനായിരുന്നു. എഫ്എസിറ്റിയുടെ ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തനം തുടങ്ങിയ ആന്റോയുടെ പ്രവര്‍ത്തന പരിചയം സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് പ്രചോദനമായി.
അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സാമൂഹ്യ സംസ്‌കരിക മേഖലകളില്‍ നിറസാന്നിധ്യമായ ആന്റോ വൈസ്മെന്‍സ് ക്ലബ്ബിന്റെ കമ്മിറ്റി മെംബര്‍ കൂടിയാണ്. അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആന്റോ ബ്രോങ്ക്സ് സിറോ മലബാര്‍ കാത്തോലിക് ചര്‍ച്ചിലെ സജീവ പ്രവര്‍ത്തകനും 2023 മുതല്‍ സീറോ മലബാര്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ ബ്രോങ്ക്സ് ചാപ്റ്റര്‍ പ്രസിഡന്റുമാണ്. ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുള്ള ആന്റോ ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ട്രസ്റ്റീ ബോര്‍ഡ് മെംബര്‍ കൂടിയാണ്.
അമേരിക്കയിലെ സാമൂഹ്യ സംസ്‌കരിക മേഖലകളില്‍ നിറസാന്നിധ്യമായ ആന്റോ വെസ്റ്ചെസ്റ്ററിലെ ന്യൂ റോഷലില്‍ ആണ് താമസം. ഭാര്യ ജെസി ആന്റോ. മക്കള്‍ ആല്‍ബിന്‍ ആന്റോ, എബിന്‍ ആന്റോ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.