യു.എസ് നല്‍കിയ പത്ത് ദിവസത്തെ കാലാവധി ഏപ്രില്‍ ആറിന് അവസാനിക്കും.
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന് അന്ത്യ ശാസനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ വന്‍ സൈനിക നീക്കം നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു മുന്നറിയിപ്പ്.
നേരത്തെ നല്‍കിയിരുന്ന പത്ത് ദിവസത്തെ കാലാവധി ഏപ്രില്‍ ആറിന് അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ അന്ത്യ ശാസനം.
അതേസമയം സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാന്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്ലാമബാദില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തങ്ങള്‍ വിസമ്മതിച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ചര്‍ച്ച കൃത്യമായ പരിഹാരത്തിലേക്ക് നയിക്കുന്നത് ആകണമെന്നാണ് ഇറാന്റെ നിലപാട്.
പാകിസ്ഥാനും ചൈനയും ഇറാനെ ചര്‍ച്ചകള്‍ക്കായി പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ഇറാന്‍ ഇതുവരെ ഔദ്യോഗികമായി സന്നദ്ധത അറിയിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.