ചരിത്രം കുറിച്ച് സഞ്ജു സാംസണ്‍; ഐസിസി 'പ്ലെയര്‍ ഓഫ് ദ മന്ത്' പുരസ്‌കാരം നേടുന്ന ആദ്യ മലയാളി

ചരിത്രം കുറിച്ച് സഞ്ജു സാംസണ്‍; ഐസിസി 'പ്ലെയര്‍ ഓഫ് ദ മന്ത്' പുരസ്‌കാരം നേടുന്ന ആദ്യ മലയാളി

ദുബായ്: ലോക ക്രിക്കറ്റില്‍ വീണ്ടും മലയാളി കരുത്ത്. 2026 മാര്‍ച്ചിലെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം (പ്ലെയര്‍ ഓഫ് ദ മന്ത്) സ്വന്തമാക്കി ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍. ഐപിഎല്‍ കരിയര്‍ ആരംഭിച്ച് കൃത്യം പതിമൂന്ന് വര്‍ഷം തികയുന്ന വേളയിലാണ് സഞ്ജുവിനെ തേടി ഈ അപൂര്‍വ നേട്ടം എത്തുന്നത്. വനിതാ വിഭാഗത്തില്‍ ന്യൂസീലന്‍ഡിന്റെ ഓള്‍റൗണ്ടര്‍ മെലി കെര്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഈ ബഹുമതി കരസ്ഥമാക്കുന്ന ആദ്യ മലയാളി കൂടിയാണ് അദേഹം. ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറയെയും മറികടന്നാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത് എന്നത് പുരസ്‌കാരത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തിയപ്പോള്‍ സഞ്ജു സാംസണ്‍ കാഴ്ചവെച്ച അവിശ്വസനീയ പ്രകടനമാണ് ഐസിസിയുടെ പരിഗണനയ്ക്ക് ആധാരമായത്. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവായിരുന്നു.

നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കളിക്കുന്ന സഞ്ജു കഴിഞ്ഞ മത്സരത്തിലും സെഞ്ച്വറി നേടി മികച്ച ഫോമിലാണെന്ന് തെളിയിച്ചിരുന്നു. ലോകകപ്പിലെ വെടിക്കെട്ട് ബാറ്റിങും സ്ഥിരതയുമാണ് താരത്തിന് കരിയറിലെ ആദ്യ ഐസിസി പുരസ്‌കാരം നേടിക്കൊടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.