അഫ്ഗാനിൽ കുടിവെള്ളം തടഞ്ഞ് താലിബാൻ; കാബൂളിൽ കുടിവെള്ളത്തിനായി നിലവിളി

അഫ്ഗാനിൽ കുടിവെള്ളം തടഞ്ഞ് താലിബാൻ; കാബൂളിൽ കുടിവെള്ളത്തിനായി നിലവിളി

കാബൂൾ: അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂൾ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ജലപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നഗരത്തിലേക്കുള്ള ജലവിതരണ ശൃംഖലകൾ താലിബാൻ അധികൃതർ വിച്ഛേദിച്ചതായും പലയിടങ്ങളിലും ജലവിതരണം പൂർണമായും നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്. ഭരണകൂടം ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് ഈ പെട്ടെന്നുണ്ടായ പ്രതിസന്ധിക്ക് പിന്നിലെന്ന് ജനങ്ങൾ ആരോപിക്കുന്നു.

വാട്ടർ പമ്പുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതിയും ഇന്ധനവും നൽകുന്നതിൽ താലിബാൻ ഭരണകൂടം പരാജയപ്പെട്ടതാണ് പ്രധാന വിനയായത്. ഇതിനു പുറമെ മേഖലയിലെ കടുത്ത വരൾച്ച മൂലം ഭൂഗർഭ ജലനിരപ്പ് താഴ്ന്നതും നഗരത്തിലെ കിണറുകൾ വറ്റാൻ കാരണമായി.

കാലപ്പഴക്കം ചെന്ന പൈപ്പുകൾ വഴി വെള്ളം എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. അറ്റകുറ്റപ്പണികൾ നടക്കാത്ത വാട്ടർ പ്ലാന്റുകൾ നഗരത്തിലെ ജലലഭ്യതയെ കാര്യമായി ബാധിച്ചു. താലിബാൻ ഭരണകൂടം ജലവിതരണത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചത് സ്ഥിതി വഷളാക്കി.

കുടിവെള്ളത്തിനായി സ്ത്രീകളും കുട്ടികളും കിലോമീറ്ററുകളോളം നടന്ന് അലയുന്ന കാഴ്ചയാണ് കാബൂളിലെ തെരുവുകളിൽ. സ്വകാര്യ ടാങ്കറുകൾ ജലത്തിന് വൻതുക ഈടാക്കുന്നതിനാൽ സാധാരണക്കാർക്ക് അത് അപ്രാപ്യമായിരിക്കുകയാണ്. "താലിബാൻ ഞങ്ങളുടെ വെള്ളം ഇല്ലാതെയാക്കി, ഇപ്പോൾ ഞങ്ങൾ ദാഹിച്ചു മരിക്കുകയാണ്" എന്ന് ഒരു പ്രദേശവാസി മാധ്യമങ്ങളോട് പ്രതികരിച്ചു. നഗരവാസികളുടെ ദാഹമകറ്റാൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നടപടികളില്ലാത്തത് ജനരോഷത്തിന് കാരണമാകുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.