വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ പിന്തുണ നല്‍കാത്ത നാറ്റോ അംഗ രാജ്യങ്ങള്‍ക്കെതിരെ വീണ്ടും അമേരിക്ക. സ്‌പെയിനിനെ നാറ്റോയില്‍ നിന്ന് പുറത്താക്കാന്‍ പെന്റഗണ്‍ ആലോചിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇതുസംബന്ധിച്ച് പെന്റഗണിന്റെ ഉന്നത നയ ഉപദേഷ്ടാവായ എല്‍ബ്രിഡ്ജ് കോള്‍ബി പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശങ്ങള്‍ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ഫോക്ക്ലാന്‍ഡ് ദ്വീപുകളിലുള്ള ബ്രിട്ടന്റെ അവകാശവാദത്തെക്കുറിച്ചുള്ള യുഎസ് നിലപാട് പുനരാലോചിക്കാനും മെയിലില്‍ പറയുന്നു.
എന്നാല്‍ നിലവിലെ നിയമമനുസരിച്ച് നാറ്റോയിലുള്ള അംഗ രാജ്യത്തെ പുറത്താക്കാനോ അംഗത്വം റദ്ദാക്കാനോ വകുപ്പില്ലെന്ന് സഖ്യം വ്യക്തമാക്കി. ഇറാനെതിരായ നീക്കത്തില്‍ അമേരിക്കയെയും ഇസ്രയേലിനെയും സഹായിക്കാത്തതാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ചൊടിപ്പിച്ചത്.
ഇറാന്‍ ആക്രമണത്തിനായി തങ്ങളുടെ വ്യോമ-നാവിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കിയിരുന്നു. ഹോര്‍മുസിലെ നാവിക ഉപരോധത്തില്‍ സഹകരിക്കില്ലെന്ന് ബ്രിട്ടനും അറിയിച്ചതോടെയാണ് അമേരിക്ക കടുത്ത നിലപാടിലേക്ക് നീങ്ങിയത്.
ഫെബ്രുവരി 28 ന് വ്യോമയുദ്ധം ആരംഭിച്ചതിനെ തുടര്‍ന്ന് ഇറാന്‍ അടച്ചിട്ട ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സഹായിക്കുന്നതിന് നാവിക സേനയെ അയയ്ക്കാത്തതിന് നാറ്റോ സഖ്യകക്ഷികളെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നാറ്റോ സഖ്യത്തില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദേഹം പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.