അബുദാബി: യുഎഇ വ്യോമപാതയിലെ താല്‍കാലിക നിയന്ത്രണങ്ങള്‍ നീക്കി വ്യോമപാത പൂര്‍ണമായും തുറന്നതായി യുഎഇ ഭരണകൂടം അറിയിച്ചു. മേഖലയിലെ സംഘര്‍ഷ സാധ്യതകളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഇനി മുതല്‍ സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ സാധിക്കും.
സര്‍വീസുകള്‍ പൂര്‍ണതോതിലാകുന്നതോടെ സീറ്റുകളുടെ എണ്ണം വര്‍ധിക്കുകയും നിലവില്‍ കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്ന വിമാന ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകുകയും ചെയ്യും. ഇതുവരെ സ്‌പെഷ്യല്‍ ഫ്‌ളൈറ്റുകളായി സര്‍വീസ് നടത്തിയിരുന്ന ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ഇനി മുതല്‍ റെഗുലര്‍ സര്‍വീസുകളിലേക്ക് മാറാം.
പെരുന്നാള്‍ അവധിയും സ്‌കൂളുകള്‍ അടയ്ക്കുന്ന മധ്യവേനലവധിയും അടുത്തിരിക്കെ, യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകാന്‍ ഈ തീരുമാനം സഹായിക്കും. യുഎഇ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും ഇന്ത്യന്‍ കമ്പനികളുടെ സര്‍വീസുകള്‍ പൂര്‍ണ തോതില്‍ പുനരാരംഭിക്കാത്തതായിരുന്നു പ്രവാസികള്‍ നേരിട്ടിരുന്ന പ്രധാന വെല്ലുവിളി. വ്യോമപാത തുറന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകും.
വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള കമ്പനികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.