ഇസ്ലമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഇറാന്റെ ചില യുദ്ധ വിമാനങ്ങള്‍ പാകിസ്ഥാന്‍ ഒളിപ്പിച്ചെന്ന അമേരിക്കയുടെ ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ പുറത്ത്. വിമാനം പാകിസ്ഥാനിലെ നൂര്‍ ഖാന്‍ എയര്‍ ബേസില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പുറത്തു വന്നു.
അമേരിക്കന്‍ കമ്പനിയായ വാന്റര്‍ ആണ് ചിത്രങ്ങള്‍ പുറത്തു വിട്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്റെ ഭാഗത്ത് നിന്നാണ് ഇങ്ങനെ ഒരു നടപടിയുണ്ടായിരിക്കുന്നത്.
ഏപ്രില്‍ 25ന് പകര്‍ത്തിയ സാറ്റ്ലൈറ്റ് ചിത്രത്തിലാണ് ഇറാന്‍ എയര്‍ഫോഴ്‌സിന്റെ സി 130 എയര്‍ക്രാഫ്റ്റ് പാകിസ്ഥാനിലെ നുര്‍ ഖാന്‍ എയര്‍ബേസില്‍ പാര്‍ക്ക് ചെയ്തത് വ്യക്തമാക്കുന്നത്. ഇസ്ലാമാബാദ്-റാവല്‍പിണ്ടി മെട്രോപോളിറ്റന്‍ മേഖലയ്ക്ക് സമീപം ചക്ലാലയിലാണ് ഈ വ്യേമതാവളം സ്ഥിതി ചെയ്യുന്നത്. ഇസ്ലമാബാദില്‍ നിന്നും വെറും പത്ത് കിലോ മീറ്റര്‍ ദൂരമാണ് ഈ വ്യോമതാവളത്തിലേക്കുള്ളത്.
ഏപ്രിലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇറാന്‍ പാകിസ്ഥാനിലെ നൂര്‍ ഖാന്‍ വ്യോമതാവളത്തിലേക്ക് രഹസ്യാന്വേഷണ വിമാനങ്ങള്‍ ഉള്‍പ്പെടെ അയച്ചിരുന്നു എന്ന സിബിഎസ് ന്യൂസിന്റെ റിപ്പോര്‍ട്ടിനെ പിന്തുണയ്ക്കുന്നതാണ് പുതിയ ചിത്രം. എന്നാല്‍ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.