ദുബായ്: യുഎഇയിലെ ബറാക്ക ആണവ നിലയത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വന്‍ തീപിടിത്തം. അമേരിക്കയും ഇറാനും വീണ്ടുമൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന സൂചനകള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ദക്ഷിണ കൊറിയയുടെ സഹായത്തോടെ യുഎഇ നിര്‍മിച്ച 20 ബില്യണ്‍ ഡോളര്‍ ചെലവ് വരുന്ന ബറാക്ക ആണവ നിലയം 2020 ലാണ് പ്രവര്‍ത്തന സജ്ജമായത്. അറബ് ലോകത്തെ ഏക ആണവ നിലയമാണിത്. ദുബായ് ഉള്‍പ്പെടുന്ന ഏഴ് എമിറേറ്റുകളുടെ കൂട്ടായ്മയായ യുഎഇയുടെ മൊത്തം ഊര്‍ജ ആവശ്യത്തിന്റെ നാലിലൊന്ന് നല്‍കാന്‍ ഈ നിലയത്തിന് സാധിക്കും
തീപിടുത്തം നിലയത്തിന്റെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്നും എല്ലാ യൂണിറ്റുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യുഎഇയുടെ ആണവ നിയന്ത്രണ അതോറിറ്റി എക്സില്‍ വ്യക്തമാക്കി.
ആക്രമണം ഒരു ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ തീപിടുത്തത്തിന് കാരണമായെന്നും ഒരു റിയാക്ടര്‍ ഇപ്പോള്‍ എമര്‍ജന്‍സി ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നതെന്നും ഐക്യരാഷ്ട്ര സഭയുടെ ആണവ നിരീക്ഷണ സംഘടനയായ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി അറിയിച്ചു.
അതേസമയം സൗദി അറേബ്യയുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലൂടെ മൂന്ന് ഡ്രോണുകള്‍ എത്തിയെന്നും അതില്‍ രണ്ടെണ്ണം തടഞ്ഞു നശിപ്പിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.