ബെയ്‌റൂട്ട് : ഇറാന്റെ ഭീഷണി അവഗണിച്ച് തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയ്‌ക്കെതിരെ സൈനിക നടപടി ശക്തമാക്കി ഇസ്രയേല്‍. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
നബാത്തിയ നഗരത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തിയ ഇസ്രയേല്‍ സൈന്യം കഫര്‍സിര്‍ നഗരത്തില്‍ ഇസ്രായേല്‍ റെയ്ഡും നടത്തി. സൂറിലെ അല്‍-അബ്ബാസിയ, അല്‍-റമാദിയ എന്നീ പ്രദേശങ്ങളിലുണ്ടായ ഇസ്രയേല്‍ ബോംബിങില്‍ കനത്ത നാശനഷ്ടമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം വ്യോമാക്രമണത്തിന് പിന്നാലെ തെക്കന്‍ അതിര്‍ത്തിയിലൂടെ കരമാര്‍ഗം മുന്നേറാന്‍ ശ്രമിച്ച ഇസ്രയേല്‍ സൈന്യത്തിന് നേരെ ഹിസ്ബുള്ളയുടെ തിരിച്ചടിയുണ്ടായി. ഇസ്രയേലിന്റെ സൈനിക താവളങ്ങള്‍ക്കും ടാങ്കറുകള്‍ക്കും നേരെ ഹിസ്ബുല്ല വന്‍തോതില്‍ റോക്കറ്റാക്രമണം നടത്തി.
നേരത്തെ ലബനനിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിന് നേരെ ഞായറാഴ്ച ഇറാന്‍ വന്‍തോതില്‍ മിസൈലുകള്‍ വര്‍ഷിച്ചിരുന്നു. തുടര്‍ന്നുണ്ടായ പ്രത്യാക്രമണങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമാവുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് തങ്ങള്‍ താല്‍ക്കാലികമായി ആക്രമണം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയ ഇറാന്‍, ലബനനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രയേലിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇറാന്റെ ഭീഷണി തള്ളിയാണ് ഇസ്രയേല്‍ ലബനനില്‍ വീണ്ടും ആക്രമണം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.