കേന്ദ്രനിയമങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് പ്രമേയം പാസാക്കാമെന്ന് സുപ്രീംകോടതി

കേന്ദ്രനിയമങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് പ്രമേയം പാസാക്കാമെന്ന് സുപ്രീംകോടതി

ന്യുഡല്‍ഹി: പൗരത്വ നിയമങ്ങള്‍ക്കെതിരെയുള്ള സംസ്ഥാനത്തിന്റെ പ്രമേയം ശരിവച്ച് സുപ്രീംകോടതി. കേന്ദ്രനിയമങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് പ്രമേയം പാസാക്കാന്‍ സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. രാജസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംതാ ആന്തോളന്‍ സമിതി സമര്‍പ്പിച്ച ഹര്‍ജി പരിഗണക്കവെയാണ് സുപ്രീംകോടതി പ്രമേയം ശരിവെച്ചത്.

പൗരത്വനിയമം കൊണ്ടുവരുന്നതിനെതിരെ പ്രമേയം പാസാക്കാന്‍ കേരളം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമില്ലെന്ന് വാദിക്കുന്നതായിരുന്നു ഹര്‍ജി. അഭിപ്രായം പ്രകടിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമില്ലെയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. നാലാഴ്ചക്കു ശേഷം കേസില്‍ വീണ്ടും വാദം കേള്‍ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.