തിരുവനന്തപുരം : വോട്ടർ പട്ടികയിൽ ഗുരുതര ക്രമക്കേടെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും കത്തയച്ചു. ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റ് പേരുകളിലും വിലാസങ്ങളിലുമുള്ള വ്യാജവോട്ടർമാരെ സൃഷ്ടിക്കുന്നുവെന്ന് പുതുതായി കണ്ടെത്തിയ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയിരിക്കുന്നത്.
വോട്ടർ പട്ടികയിൽ ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവർത്തിച്ച് വ്യാജ വോട്ടുകൾ സൃഷ്ടിക്കപ്പെട്ടതിനെപറ്റിയാണ് നേരത്തെ പരാതി നൽകിയിരുന്നത്. രമേശ് ചെന്നിത്തലയുടെ പരാതി ശരിയാണെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഇടുകയും ചെയ്തു.
കോഴിക്കോട് നോർത്ത് മണ്ഡലത്തിലാണ് പുതിയ തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയതെന്ന് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ പറയുന്നു. അതേസമയം മറ്റ് മണ്ഡലങ്ങളിലും സമാന രീതിയിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.