കോവിഡ് വ്യാപനം: ബെംഗളൂരുവില്‍ നിരോധനാജ്ഞ

കോവിഡ് വ്യാപനം: ബെംഗളൂരുവില്‍ നിരോധനാജ്ഞ

ബെംഗളൂരു: കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ 5000ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏറെയും ബെംഗളൂരു നഗരത്തിലാണ്.

നിയന്ത്രണങ്ങളുടെ ഭാഗമായി റാലികള്‍,പൊതുജനം കൂടുന്ന മറ്റ് പരിപാടികള്‍,കൂട്ട പ്രാര്‍ത്ഥന എന്നിവക്കെല്ലാം വിലക്കേര്‍പ്പെടുത്തി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും ബെംഗളൂരു പോലീസ് കമ്മീഷണര്‍ അറിയിച്ചു.