കൊപ്പേൽ സെന്റ്. അൽഫോൻസാ വിമൻസ് ഫോറം രൂപീകരിച്ചു

കൊപ്പേൽ സെന്റ്. അൽഫോൻസാ വിമൻസ് ഫോറം രൂപീകരിച്ചു

ഡാളസ്: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിൽ വനിതകളുടെ സംഘടനയായ 'സെന്റ് അൽഫോൻസാ വിമന്‍സ് ഫോറം' രൂപീകരിച്ചു. ഏപ്രിൽ 16ന് ഞായാറാഴ്ച സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ, ഇടവക വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ടിലിന്റെ അധ്യക്ഷതയിലാണ് പ്രഥമ സമ്മേളനവും വിമൻസ് ഫോറം രൂപീകരണവും നടന്നത്. ഇടവകയിലെ നൂറിലധികം വനിതാ അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.

വിമൻസ് ഫോറത്തിനു വേണ്ട മാർഗനിര്‍ദ്ദേശങ്ങള്‍ ഫാ. ക്രിസ്റ്റി നൽകി. ഇടവകാ തലത്തിൽ വനിതകളുടെ പ്രാതിനിധ്യവും പങ്കാളിത്തവും യോഗം ചർച്ച ചെയ്തു. വിമൻസ് ഫോറത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളും ഭാവി പരിപാടികളും ട്രസ്റ്റി എബ്രഹാം പി മാത്യൂ വിശദീകരിച്ചു.

റെനി സാബു, ജോഫി പടയാറ്റി, ലിസമ്മ ജോസ്, നിഷ തോമസ്, ജെസ്സി രാജേഷ്, സ്മിത ജോസഫ്, ആൻസി വലിയപറമ്പിൽ എന്നിവരെ വിമൻസ് ഫോറം അഡ്‌ഹോക്ക് കോർഡിനേറ്റര്‍മാരായി യോഗം തിരഞ്ഞെടുത്തു. ഫോറത്തിന്റെ ഭാവി പരിപാടികൾ വിപുലീകരിക്കുവാൻ കോർഡിനേറ്റര്‍മാരുടെ സാന്നിധ്യത്തിൽ യോഗം തീരുമാനിച്ചു.

കൈക്കാരന്മാരായ എബ്രഹാം പി മാത്യൂ, പീറ്റർ തോമസ്, സാബു സെബാസ്റ്റ്യൻ, സെക്രട്ടറി ജോർജ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.