എഐ തട്ടിപ്പ് കണ്ടെത്തല്‍ പ്രയാസം: എങ്ങനെ സ്വയം സംരക്ഷിക്കാമെന്ന നിര്‍ദേശവുമായി യുഎഇ സൈബര്‍ സുരക്ഷാ അതോറിറ്റി

എഐ തട്ടിപ്പ് കണ്ടെത്തല്‍ പ്രയാസം: എങ്ങനെ സ്വയം സംരക്ഷിക്കാമെന്ന നിര്‍ദേശവുമായി യുഎഇ സൈബര്‍ സുരക്ഷാ അതോറിറ്റി

ദുബായ്: നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള തട്ടിപ്പ് വളരെയധികം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാങ്കേതിക വിദ്യകളെക്കുറിച്ച് അവബോധം വളര്‍ത്തേണ്ട കാലഘട്ടമാണിതെന്ന് യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍.

കൗണ്‍സില്‍ ആരംഭിച്ച 'സൈബര്‍ പള്‍സ്' സംരംഭത്തിന് കീഴിലുള്ള പ്രതിവാര അവബോധ കാമ്പയ്നിന്റെ ഭാഗമായാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മിത ബുദ്ധി അടിസ്ഥാനപരമായി തട്ടിപ്പ് രീതികളെ പുനര്‍നിര്‍മിച്ചിട്ടുണ്ടെന്ന് സി.എസ്.സി വ്യക്തമാക്കി. വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമാണെന്ന് തോന്നിപ്പിക്കാന്‍ എഐയ്ക്ക് കഴിയുമെന്നതിനാല്‍ സൈബര്‍ തട്ടിപ്പ് കണ്ടെത്തുന്നതിന്റെ സങ്കീര്‍ണതകള്‍ ഈ സാങ്കേതിക വിദ്യകള്‍ വര്‍ധിപ്പിക്കുന്നു.

പുതിയ സാങ്കേതിക വിദ്യകള്‍ക്ക് യഥാര്‍ത്ഥ ശബ്ദ അനുകരണം, മാറ്റം വരുത്തിയ ലോഗോകളും സൃഷ്ടിക്കാനും ടെക്സ്റ്റും ഗ്രാഫിക്‌സും യഥാര്‍ത്ഥമാണെന്ന പ്രതീതി സൃഷ്ടിക്കുന്ന ഡിസൈനുകളാക്കി മാറ്റാനും കഴിയും. കൂടാതെ അടിയന്തര സുരക്ഷാ അഭ്യര്‍ത്ഥനകളായും തട്ടിപ്പുകള്‍ നടത്തുന്നു. പുതിയ രീതിയിലുള്ളതും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ തട്ടിപ്പ് ശ്രമങ്ങളുടെ വേഗത്തിലുള്ള വര്‍ധനവിനിടയില്‍ വിശ്വസനീയമെന്ന് തോന്നുന്ന ലിങ്കുകള്‍ എഐ ഉപയോഗിച്ച് സൃഷ്ടിച്ചുകൊണ്ടും തട്ടിപ്പുകാര്‍ സജീവമായി രംഗത്തുണ്ടെന്ന സുരക്ഷാ കൗണ്‍സില്‍ വ്യക്തമാക്കുന്നു.

90 ശതമാനത്തിലധികം ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കും എഐ അധിഷ്ഠിത ഫിഷിങ് കാരണമാകുമെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഏതെങ്കിലും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിനും സെന്‍സിറ്റീവ് ഡാറ്റ വെളിപ്പെടുത്തുന്നതിനും മുമ്പ് എല്ലാവരും ജാഗ്രത പാലിക്കണം.

എഐ തട്ടിപ്പില്‍ നിന്ന് എങ്ങനെ സ്വയം സംരക്ഷിക്കാം

• വെരിഫൈ ചെയ്യാത്ത ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യാതിരിക്കുക
• സംശയാസ്പദമായ സന്ദേശങ്ങളില്‍ അക്ഷരത്തെറ്റോ ഭാഷാപരമായ പിശകുകളോ ഉണ്ടോയെന്ന് പരിശോധിക്കുക
• ഔദ്യോഗികം അല്ലെങ്കില്‍ വിശ്വസനീയ ചാനലുകള്‍ വഴി ലഭിച്ച വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുക
• മള്‍ട്ടി-ഫാക്ടര്‍ പ്രാമാണീകരണം ഉപയോഗിക്കുക (ഇത് 90 ശതമാനത്തിലധികം തട്ടിപ്പ് ശ്രമങ്ങളെ തടയുന്നതിന് സഹായകമാണ്.)
• വൈറസുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള സേഫ്റ്റി സോഫ്റ്റ്‌വെയര്‍ ആക്ടിവേറ്റ് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.