കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് സംസ്ഥാന നേതൃത്വം നിലപാട് കടുപ്പിക്കുന്നത്.
കെ.സി വേണുഗോപാല്‍ മത്സരിച്ചാല്‍ കൂടുതല്‍ എംപിമാര്‍ മത്സര മോഹവുമായി രംഗത്ത് വരും എന്ന കാര്യം സംസ്ഥാനത്തെ നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കും. എംപിമാരായ കെ. സുധാകരന്‍, അടൂര്‍ പ്രകാശ്, എം.കെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍ എന്നിവര്‍ ഇതിനോടകം മത്സര താല്‍പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു.
ഇതോടെ കടുത്ത അതൃപ്തിയുമായി സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷം നേതാക്കളും രംഗത്തെത്തി. എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന കര്‍ശന നിലപാട് തിരഞ്ഞെടുപ്പ് സമിതിയെ ഉടന്‍ അറിയിക്കും.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കോണ്‍ഗ്രസ് തിതരഞ്ഞെടുപ്പ് സമിതി ഇന്ന് വൈകുന്നേരം ഡല്‍ഹിയില്‍ ചേരുന്നുണ്ട്. ഹൈക്കമാന്‍ഡ് നേതാക്കളുമായി ചര്‍ച്ച നടത്തി ആദ്യ ഘട്ട പട്ടികയില്‍ അന്തിമ ധാരണയിലെത്താണ് ശ്രമം.
പരമാവധി 60 സ്ഥാനാര്‍ത്ഥികളെ ആദ്യ പട്ടികയില്‍ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. സിറ്റിങ് എംഎല്‍എമാര്‍ എല്ലാവരും മത്സരിക്കും. പെരുമ്പാവൂര്‍, സുല്‍ത്താന്‍ ബത്തേരി സീറ്റുകളില്‍ പുനര്‍വിചിന്തനം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും സിറ്റിങ്് എംഎല്‍എമാര്‍ തന്നെ മത്സരിക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.