വേറിട്ട സിനിമാ കാഴ്ചപ്പാടുകളുമായി സി എൻ ഗ്ലോബൽ മൂവീസ്; സാമൂഹിക പ്രതിബദ്ധതയും പുരസ്കാര തിളക്കവുമായി സ്വർ​ഗവും ആഘോഷവും

വേറിട്ട സിനിമാ കാഴ്ചപ്പാടുകളുമായി സി എൻ ഗ്ലോബൽ മൂവീസ്; സാമൂഹിക പ്രതിബദ്ധതയും പുരസ്കാര തിളക്കവുമായി സ്വർ​ഗവും ആഘോഷവും

കൊച്ചി: മലയാള സിനിമയിൽ വേറിട്ട സിനിമാ കാഴ്ചപ്പാടുകളുമായി എത്തിയ സി എൻ ഗ്ലോബൽ മൂവീസിന്റെ രണ്ട് ചിത്രങ്ങളും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു. പ്രവാസികളായ ലിസി കെ ഫെർണാണ്ടസും സംഘവും നിർമ്മിച്ച 'സ്വർഗം', 'ആഘോഷം' എന്നീ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക പ്രതിബദ്ധതയുടെയും പുരസ്കാര തിളക്കത്തിന്റെയും കാര്യത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

സിനിമ എന്ന കലയെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രവാസി സംരംഭകർ ഒറ്റക്കെട്ടായി ചിന്തിച്ച് തീരുമാനിച്ച് സിനിമാ രംഗത്തേക്ക് നടത്തിയ ഈ പ്രവേശനം മികച്ച നിലവാരമുള്ള സിനിമകൾ നിർമ്മിക്കുന്നതിനൊപ്പം സമൂഹത്തിന് വ്യക്തമായ സന്ദേശങ്ങൾ കൂടി നൽകുന്നതാണ്.

സിഎൻ ഗ്ലോബൽ മൂവീസിന്റെ ആദ്യ സംരംഭമായ സ്വർഗം വലിയ പുരസ്കാര നേട്ടങ്ങളോടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. മികച്ച സിനിമയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്, ജെ. സി ഡാനിയേൽ അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രം സ്വന്തമാക്കി.

കാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങിയ 'ആഘോഷം' എന്ന ചിത്രം ലഹരിയുടെ വിപത്തുകൾക്കെതിരെയുള്ള ശക്തമായ സന്ദേശമാണ് നൽകിയത്. ലഹരിക്കെതിരെയുള്ള ഈ പോരാട്ടം മുൻനിർത്തി കേരള നിയമസഭാ സ്പീക്കർ ചിത്രത്തെയും അതിന്റെ അണിയറ പ്രവർത്തകരെയും പ്രത്യേകം ആദരിച്ചു. ഒട്ടേറെ താരങ്ങളെ അണിനിരത്തിക്കൊണ്ട് ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് പ്രാധാന്യം നൽകിയ ഈ ചിത്രം വിവിധ മേഖലകളിൽ നിന്ന് വലിയ പ്രശംസ പിടിച്ചുപറ്റി.

രണ്ട് ചിത്രങ്ങളിലുെയും ഗാനങ്ങൾ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ഏറ്റുപാടി. പ്രത്യേകിച്ചും ആഘോഷത്തിലെ 'ബെത്‌ലഹേമിലെ തൂമഞ്ഞുരാത്രിയിൽ' എന്ന ഗാനം കഴിഞ്ഞ ക്രിസ്മസ് കാലത്ത് ആഗോളതലത്തിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.

മികച്ച നിലവാരമുള്ള സിനിമകൾ നിർമ്മിക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധത കൂടി ഉയർത്തിപ്പിടിക്കുന്ന ഈ പ്രസ്ഥാനത്തിന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.