നിക്കരാഗ്വേയിൽ കത്തോലിക്ക സഭയ്‌ക്കെതിരായ വേട്ടയാടൽ തുടരുന്നു; ബിഷപ്പിനെ അറസ്റ്റ് ചെയ്ത് ഭരണകൂടം

നിക്കരാഗ്വേയിൽ കത്തോലിക്ക സഭയ്‌ക്കെതിരായ വേട്ടയാടൽ തുടരുന്നു; ബിഷപ്പിനെ അറസ്റ്റ് ചെയ്ത് ഭരണകൂടം

മനാഗ്വേ: നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്ക സഭയെ ലക്ഷ്യമിട്ടുള്ള നടപടികൾ വീണ്ടും ശക്തമാക്കി. എസ്റ്റെലി രൂപതയുടെ മുൻ ബിഷപ്പും 80 വയmgകാരനുമായ അബെലാർഡോ മാതായെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തതാണ് പുതിയ സംഭവം.

രാജ്യത്തെ പീഡിപ്പിക്കപ്പെടുന്ന സഭയ്ക്കു വേണ്ടി വിശുദ്ധ ബലിയർപ്പിച്ച് പ്രാർത്ഥിച്ചതിന് പിറ്റേദിവസമാണ് ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബിഷപ്പ് റോളാൻഡോ അൽവാരസ്, ഫാ. ഫ്രൂട്ടോസ് കോൺസ്റ്റാന്റിനോ വാലെ സാൽമെറോൺ തുടങ്ങിയ നാടുകടത്തപ്പെട്ടവർക്ക് വേണ്ടിയും അദേഹം പ്രത്യേക പ്രാർത്ഥനകൾ നടത്തിയിരുന്നു. ഈ പ്രാർത്ഥനകളോടുള്ള പ്രതികാര നടപടിയായാണ് അദ്ദേഹത്തെ തടങ്കലിലാക്കിയതെന്ന് നിരീക്ഷിക്കപ്പെടുന്നു. ഉച്ചയോടെ അറസ്റ്റ് ചെയ്ത് 'എൽ ന്യൂവോ ചിപോട്ട്' എന്നറിയപ്പെടുന്ന പൊലീസ് കോംപ്ലക്സിലേക്ക് മാറ്റിയ ബിഷപ്പിനെ മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു.

2018 ൽ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും രാജിയാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചു എന്നതാണ് സഭയ്‌ക്കെതിരായ നീക്കങ്ങൾക്ക് തുടക്കമിട്ടത്. രാജ്യത്ത് ജനാധിപത്യം പുലരണമെന്ന ജനങ്ങളുടെ പോരാട്ടത്തിന് കത്തോലിക്ക സഭ നൽകിയ പിന്തുണ ഭരണകൂടത്തെ പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി സഭയുടെ വിവിധ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയും വൈദികരെയും മെത്രാന്മാരെയും നാടുകടത്തുകയും ചെയ്യുന്ന നടപടികൾ ഭരണകൂടം തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.