ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ റഫറിയിങ് വിവാദങ്ങള്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഫിഫയുടെ പുതിയ പ്രഖ്യാപനം വീണ്ടും വിവാദങ്ങള്‍ക്ക് വഴിതുറക്കുന്നു. ഈജിപ്ത്-അര്‍ജന്റീന മത്സരത്തിലെ തീരുമാനങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സും മൊറോക്കോയും ഏറ്റുമുട്ടുന്ന നിര്‍ണായക മത്സരത്തിലെ റഫറിയിങ് പാനല്‍ പ്രഖ്യാപിച്ചത്. ഈ പാനലിലെ അഞ്ച് റഫറിമാരും അര്‍ജന്റീനയില്‍ നിന്നുള്ളവരാണെന്നതാണ് കായിക ലോകത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ നടക്കുന്ന മത്സരത്തിന്റെ പ്രധാന റഫറിയായി പരിചയ സമ്പന്നനായ ഫകുണ്ടോ ടെല്ലോയെയാണ് നിശ്ചയിച്ചിരിക്കുന്നത്. അസിസ്റ്റന്റ് റഫറിമാരായി യുവാന്‍ പാബ്ലോ ബെലാറ്റിയും ഗബ്രിയേല്‍ ചാഡെയും കളത്തിലിറങ്ങും. ഡാരിയോ ഹെരേരയെ നാലാം റഫറിയായും ക്രിസ്റ്റ്യന്‍ നവാരോയെ റിസര്‍വ് അസിസ്റ്റന്റ് റഫറിയായും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു മത്സരത്തിലെ എല്ലാ റഫറിമാരും ഒരേ രാജ്യത്ത് നിന്നുള്ളവരാകുന്നത് ഈ ലോകകപ്പില്‍ ആദ്യത്തെ സംഭവമാണ്.
കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും അര്‍ജന്റീനയുടെ കടുത്ത എതിരാളികളായിരുന്നു ഫ്രാന്‍സ് എന്നതും, 2022 ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനെ മൊറോക്കോ അട്ടിമറിച്ച ക്വാര്‍ട്ടര്‍ ഫൈനല്‍ നിയന്ത്രിച്ചത് ഫകുണ്ടോ ടെല്ലോ തന്നെയായിരുന്നു എന്നതും ഈ തീരുമാനത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. റഫറിയിങ് പാനലിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടി ഒത്തുകളി ആരോപണങ്ങളും മത്സരത്തിന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള സംശയങ്ങളും ആരാധകര്‍ക്കിടയില്‍ ശക്തമായിക്കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.