ഷാജു ജോണ്‍
പാലാ രൂപത പ്രവാസി അപ്പസ്‌തോലറ്റ് ജോയിന്‍ സെക്രട്ടറി ഓസ്‌ട്രേലിയ
ജീവിക്കുന്ന രാജ്യത്തിന്റെ മഹത്വമോ സാംസ്‌കാരിക പാരമ്പര്യമോ അറിയാതെയാണ് പ്രവാസികളായി വികസിത രാജ്യങ്ങളിലേക്ക് കുടിയേറുന്ന ജനതയിലധികവും ജീവിതം തള്ളിനീക്കുന്നത്. ഇവിടെ ജനിച്ചു വളരുന്ന പ്രവാസികളുടെ ഒന്നാം തലമുറയുടെ സ്ഥിതിയും വിഭിന്നമല്ല. എന്നാല്‍ മിഡില്‍ ഈസ്റ്റില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റ് വികസിത രാജ്യങ്ങളിലേക്കും കുടിയേറുന്നവരുടെയും അഭയാര്‍ത്ഥികളായി എത്തുന്ന മറ്റൊരു വിഭാഗം ജനതയുടെയും രീതി ഇതില്‍നിന്നു വ്യത്യസ്തമാണ്.
ചെന്നെത്തുന്ന നാടുകളില്‍ അവര്‍ രാഷ്ട്രീയ സാമൂഹിക രംഗത്ത് വളരെപ്പെട്ടെന്നു തന്നെ തങ്ങളുടെ സാന്നിധ്യമുറപ്പിക്കുകയും പടിപടിയായി രാഷ്ട്രീയ ഭരണരംഗത്തേക്കു കടന്നു വരികയും ചെയ്യുന്നതിന് നാം സാക്ഷികളാണ്.
തങ്ങള്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍നിന്നു കൂടുതല്‍ പേരെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്കു കൊണ്ടു വരുന്നതിനു സഹായകമാകുന്ന പല തീരുമാനങ്ങള്‍ക്കും പിന്നിലും അതിശക്തമായ സമ്മര്‍ദ്ദ ശക്തിയായി ഇത്തരക്കാര്‍ മാറുന്നുണ്ട്. തങ്ങളുടെ മതവിഭാഗത്തിന്റെ വളര്‍ച്ച, അതിലെ സാധുജന സേവനം, സാമൂഹിക വിഷയങ്ങളിലെ സ്വാധീനം തുടങ്ങി നിര്‍ണായക ശക്തി സ്രോതസായി ഇക്കൂട്ടര്‍ ക്രമേണ മാറുന്നത് പൊതുവെ പ്രകടമാണ്.
എന്നാല്‍ ഈ രാജ്യങ്ങളിലേക്കെത്തുന്ന വിശ്വാസികളുടെ സമൂഹമോ യുവജനതയോ രാഷ്ട്രീയ-സാമൂഹിക രംഗത്തോടു കാട്ടുന്ന കടുത്ത വിമുഖതയ്ക്ക് കാരണം തേടേണ്ടതുണ്ട്. രാഷ്ട്രീയ രംഗത്തെക്കുറിച്ചുള്ള അജ്ഞതയും അതിലുപരി സ്വന്തം സമൂഹത്തില്‍നിന്നുള്ള പിന്തുണയുടെ അഭാവവുമെല്ലാം ഇതിനു കാരണമായി ചൂണ്ടിക്കാട്ടാം. സ്വന്തം കാര്യം മാത്രം നോക്കി ഒരു സുരക്ഷിത മണ്ഡലത്തില്‍ ഒതുങ്ങിക്കഴിയാനുള്ള പ്രവണത നമ്മില്‍ എല്ലാവര്‍ക്കുമുണ്ട്.
ഓരോ ക്രിസ്തീയ സമൂഹവും തങ്ങളുടെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി എത്ര രാഷ്ട്രീയ സാമൂഹിക പരിജ്ഞാന പരിശീലന പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട് എന്ന ചോദ്യം മാത്രം മതി ഈ രംഗത്തെ നമ്മുടെ പിന്നോക്കാവസ്ഥയുടെ കാരണമറിയാന്‍.
വളരുന്ന യുവതയ്ക്ക് മികച്ച രാഷ്ട്രീയ സാമൂഹിക കാഴ്ച്ചപ്പാടുകളും പരിശീലനവും നല്‍കുന്നത് സമൂഹത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ കൂടി വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ സാംസ്‌കാരിക - സ്‌പോര്‍ട്‌സ് മേഖലകളില്‍ മാത്രം ഒതുങ്ങാതെ ഈ രംഗത്തേക്കു കൂടി വളരേണ്ടതുണ്ട്. എല്ലാ പൗരന്മാര്‍ക്കുമുള്ള ഈ സാമൂഹിക ഉത്തരവാദിത്തത്തില്‍ നിന്ന് പ്രവാസി സമൂഹം അകന്നു നില്‍ക്കരുത്. നമ്മള്‍ മടിച്ചുനിന്നാല്‍ ആ ഇടം കൈക്കലാക്കുന്നത് വിശ്വാസവും മൂല്യങ്ങളും ഇല്ലാത്തവരായേക്കാം. 'കഞ്ചാവ് നിയമവിധേയമാക്കുക' തുടങ്ങിയ പേരിലുള്ള പാര്‍ട്ടികള്‍ പോലും തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കുന്നത് ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.
അതുപോലെ ഫ്രാന്‍സ്, യുകെ, അമേരിക്ക, ഇറ്റലി എന്നിവിടങ്ങളില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നത്? അവിടുത്തെയൊക്കെ സന്തോഷവും സമാധാനവും സുരക്ഷിതത്വവുമൊക്കെ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്ന് അനുദിനം നാം വാര്‍ത്താ മാധ്യമങ്ങളിലൂടെ കേള്‍ക്കുന്നു. അവിടെ ക്രിസ്ത്യന്‍ പള്ളികള്‍ നശിപ്പിക്കപ്പെടുന്നു. ക്രൈസ്തവ ന്യൂനപക്ഷ രാജ്യങ്ങളില്‍ വിശ്വാസം നിലനിര്‍ത്താന്‍ എത്രയോ ക്രൈസ്തവര്‍ കഴുത്തറക്കപ്പെടുന്നു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും ക്രിസ്തീയ മൂല്യങ്ങളും വിശ്വാസവും ചോദ്യം ചെയ്യപ്പെടുകയാണ്. അവിശ്വാസികളും ക്രിസ്തീയ വിരുദ്ധരും ഒക്കെ ചേര്‍ന്ന് രാഷ്ട്രീയ കക്ഷികളില്‍ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്.
അതിനെതിരെ ചിറകെട്ടണമെങ്കില്‍ നാം ആത്മീയ മേഖലയില്‍ എന്നതുപോലെ തന്നെ രാഷ്ട്രീയ മേഖലയിലും പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.
ക്രൈസ്തവ മൂല്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുകയും പ്രവര്‍ത്തിക്കുകയും അതോടൊപ്പം കൗണ്‍സിലര്‍മാരും എം.പിമാരും ഒക്കെ ആകാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതും അനിവാര്യമാണ്.
എങ്കില്‍ മാത്രമേ നമുക്ക് വിശ്വാസത്തിനെതിരെ വരുന്ന നിയമങ്ങളെയും നിയമനിര്‍മാണങ്ങളെയും എതിര്‍ക്കാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ പൂര്‍വികര്‍ ചെയ്തതിന്റെ നന്മകള്‍ നാം ഇപ്പോള്‍ അനുഭവിക്കുകയാണ്. അത് നിലനിര്‍ത്താന്‍ നമുക്കും കടമയുണ്ട്.
പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക:
ക്രിസ്തീയ വിശ്വാസം നിലനില്‍ക്കണം; എങ്ങനെ ചിറകെട്ടാം വിശ്വാസ മൂല്യങ്ങള്‍ക്ക്?.
ഉയരണം ക്രൈസ്തവ കൂട്ടായ്മകള്‍ രാജ്യങ്ങളിലും ദേശങ്ങളിലും
യുവജനങ്ങള്‍ നമ്മുടെ കരുത്തും നിക്ഷേപവും ആകട്ടെ
നവ സംരംഭകരായി പുതു തലമുറ വളരണം
സമൂഹ മാധ്യമങ്ങള്‍ പുതിയ മിഷന്‍ മേഖല; ഡിജിറ്റല്‍ യാഥാര്‍ത്ഥ്യത്തെ പ്രയോജനപ്പെടുത്തണം
ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പ് ദുര്‍ബലമാകുന്നു; നല്‍കണം ഈ അറിവ് കുട്ടികള്‍ക്ക്
വിശ്വാസം മറച്ചുവയ്ക്കാനുള്ളതല്ല; പ്രവര്‍ത്തികളിലൂടെയും ബാഹ്യ അടയാളങ്ങളിലൂടെയും സാക്ഷ്യപ്പെടുത്തുക
സമൂഹത്തിനു നല്‍കണം മികച്ച മാധ്യമ അവബോധം; വിശിഷ്യ യുവജനതയ്ക്ക്
ശക്തമാകണം അല്‍മായ മുന്നേറ്റങ്ങള്‍ നാടെങ്ങും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.